സൗജന്യ കൗൺസിലിംഗ്

post

എൽ ബി എസ്സ്‌ സെന്ററിന് കീഴിലുള്ള പൂജപ്പുര സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിലെ ശ്രദ്ധക്കുറവ്, അമിതാവേശം, സംസാര വൈകല്യം, പഠന വൈകല്യം, ആഹാര ക്രമീകരണം, കരിയർ കൗൺസിലിംഗ് എന്നീ വിഷയങ്ങളിൽ സൗജന്യ കൗൺസിലിംഗ് ആരംഭിച്ചു. താത്പര്യമുള്ള രക്ഷാകർത്താക്കൾ സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിന്റെ പൂജപ്പുര ഓഫീസുമായി ബന്ധപ്പെട്ട് പേര്‌ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2345627, 8289827857.