പ്ലംബിങ് ജോലിക്കൊരുങ്ങി പന്ത്രണ്ട് വനിതകൾ

post

ന്ന് മാസത്തെ പ്ലംബിങ് പരിശീലനം പൂർത്തീകരിച്ച് ജോലിക്കൊരുങ്ങിയിരിക്കുകയാണ് തവനൂർ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ട് വനിതകൾ. കുടുംബശ്രീ മുഖേന തിരഞ്ഞെടുത്ത ഇവർക്കു തവനൂർ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര ഗവൺമെന്റ് ഏജൻസി ജൻ ശിക്ഷൺ സൻസ്ഥാൻ ( മലപ്പുറം) ആണ് പരിശീലനം നൽകിയത്.

തിയറി ക്ലാസുകളോടൊപ്പം പ്രായോഗിക പരിശീലനവും കോഴ്സിൽ ഉൾപ്പെടുത്തിയിരുന്നു. കേരള വാട്ടർ അതോറിറ്റിയുടെ അംഗീകാരം നേടി, പൈപ്പ് കണക്ഷൻ സ്ഥാപിക്കൽ, പൈപ്പ് റിപ്പയറിങ് ഉൾപ്പെടെ എല്ലാവിധ പ്ലംബിങ് ജോലികളും ഏറ്റെടുത്ത് ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇവർ. പരിശീലനം പൂർത്തീകരിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം തവനൂർ പഞ്ചായത്ത് പ്രസിഡന്റ് സി പി നസീറ നിർവഹിച്ചു.