കെ.എസ്ഇ.ബി സബ് സ്റ്റേഷൻ സ്ഥാപിക്കാൻ നഗരസഭയുടെ സ്ഥലം വിട്ടുനൽകി

post

കൊണ്ടോട്ടിയിൽ കെ.എസ് ഇ ബി ക്ക് 33 കെ വി സബ്സ്റ്റേഷൻ സ്ഥാപിക്കാൻ നഗരസഭയുടെ ഉടമസ്ഥതയിലുള്ള തുറക്കൽ ചെമ്മലപ്പറമ്പിലെ 22 സെൻറ് സ്ഥലം നഗരസഭ കൈമാറി. ഇത് സംബന്ധിച്ച ധാരണ പത്രം നഗരസഭ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ പി. സനൂപ് മാസ്റ്റർ കെ.എസ് ഇ ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ സുദേവ് കുമാറിന് കൈമാറി. കൊണ്ടോട്ടി ടൗണും പരിസരവും നേരിടുന്ന ഒട്ടേറെ വൈദ്യുതി പ്രശ്നങ്ങൾക്ക് സബ്സ്റ്റേഷൻ വരുന്നതോടെ പരിഹാരമാകും.