പാലക്കാട് വര്‍ണ്ണവസന്തം തീര്‍ത്ത ചിത്രകലാ ശിബിരം അവസാനിച്ചു

post

കേരള ചിത്രകലാ പരിഷത്തിന്റെ പാലക്കാട് ജില്ലാ ഘടകം, പാലക്കാട് ഗവണ്‍മെന്റ് മോയന്‍ എല്‍.പി സ്‌കൂളില്‍ വച്ച് നടത്തിയ ചിത്രകലാ ശിബിരത്തില്‍ ജില്ലയിലെ ഇരുപതോളം കലാകാരന്മാര്‍ പങ്കെടുത്തു.

ക്യാമ്പിനോടനുബന്ധിച്ചുനടന്ന സമാപന സമ്മേളനം ചിത്രകാരന്‍ എന്‍.ജി.ജ്വോണ്‍സ്സണ്‍ ഉദ്ഘാടനം ചെയ്തു. ചിത്രകാരന്‍ രഘുനാഥ് എടത്തറ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി ഹരീഷ്.വി.എസ് ,  ജോയ്ന്റ് സെക്രെട്ടറി സുരേഷ് കണ്ണാടി, ട്രഷറര്‍ മഹേഷ്.ജി. പിള്ളൈ, തുടങ്ങിയവര്‍ സംസാരിച്ചു. കൃഷ്ണന്‍ മല്ലിശ്ശേരി,

അജിത. കെ. വി,  സുരേഷ് ഗോപിക, എല്‍. രാമ പരമാത്മ കുമാര്‍,  ലില്ലി വാഴയില്‍, സുനില്‍ കുനിശ്ശേരി,  അനില്‍. എ,  അഞ്ജു മോഹന്‍ദാസ്, സജീഷ്.ആര്‍, ബിന്ദു കെ, അനില്‍.എ, ബിന്ദു മുണ്ടൂര്‍, സുനില്‍ കുമാര്‍,  അനുപമ നെന്മാറ, മേഘാ ലക്ഷ്മി തുടങ്ങിയവര്‍ ക്യാമ്പില്‍ പങ്കെടുത്തു.

ക്യാമ്പില്‍ രചിച്ച സൃഷ്ടികളുടെ പ്രദര്‍ശനവും വില്‍പ്പനയും ഇതിന്റെ ഭാഗമായി നടന്നു. 63 വര്‍ഷങ്ങള്‍ക്കു മുമ്പ്  രൂപീകൃതമായതാണ് കേരള ചിത്രകലാ പരിഷത്ത് എന്ന പ്രസ്ഥാനം. വ്യത്യസ്തമായ കലാ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ കലാകാരന്മാരുടെ സര്‍ഗ്ഗ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങായും തണലായും പ്രവര്‍ത്തിച്ച്, നിരവധി അവസരങ്ങള്‍ ഒരുക്കി പ്രശസ്തരായ പല കലാകാരന്മാരെയും കലാ ലോകത്തിന് കാഴ്ച വച്ച കൂട്ടായ്മയാണിത്. എല്ലാ മാസവും ചിത്രകലാ ശില്പശാലകള്‍ സംഘടിപ്പിക്കാനും, ചിത്ര പ്രദര്‍ശനങ്ങള്‍ നടത്താനും  കാര്യ നിര്‍വഹണ സമിതി യോഗം തീരുമാനിച്ചു.