ജില്ലാ ആശുപത്രി നിർമാണ പ്രവർത്തനങ്ങൾ ആറ് മാസത്തിനകം പൂർത്തിയാക്കും
ജില്ലാ ആശുപത്രിയുടെ നിർമാണ പ്രവർത്തനങ്ങൾ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു. റോട്ടറി ക്ലബ് ജില്ലാ ആശുപത്രിക്ക് വീൽചെയർ നൽകുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ 98 ശതമാനം പണിയും പൂർത്തിയായി. ശേഷിച്ചത് ആറ് മാസത്തിനുള്ളിൽ തീർക്കും.
രോഗികളുടെ ആവശ്യം മാനിച്ച് ഉദ്ഘാടനത്തിന് മുന്നേ കെട്ടിടത്തിന്റെ രണ്ട് നിലകളിലേക്ക് രോഗികളെ മാറ്റിയിരുന്നു. പ്രസവം, ശസ്ത്രക്രിയ, കാത്ത്ലാബ് തുടങ്ങിയവയിൽ വളരെ മികച്ച സേവനമാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്നതെന്നും പ്രസിഡൻറ് പറഞ്ഞു. ജില്ലാ ആശുപത്രിക്ക് റോട്ടറി ക്ലബ് 10 വീൽചെയറുകളാണ് കൈമാറിയത്. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി കെ രാജീവൻ വീൽചെയറുകൾ ഏറ്റുവാങ്ങി.