എംപിയും, എംഎൽഎയും, കളക്ടറും ഗോളടിച്ചു, ലഹരിവിരുദ്ധപ്രചാരണം രണ്ടാംഘട്ടത്തിന് തുടക്കമായി

post

മയക്കുമരുന്നിനെതിരെ ഫുട്ബോള്‍ ലഹരി എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന രണ്ടാം ഘട്ട ലഹരി വിരുദ്ധ ബോധവത്കരണ കാമ്പയിന് ജില്ലയിൽ തുടക്കമായി . എക്സൈസ് വകുപ്പും സ്പോർട്സ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരിക്കെതിരെ രണ്ട് കോടി ഗോൾ ചലഞ്ചിന്റെ ജില്ലാതല ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി കളക്ട്രേറ്റ് കോമ്പൗണ്ടിൽ ഗോൾ അടിച്ചു നിർവ്വഹിച്ചു.

എൻ.എ നെല്ലിക്കുന്ന് എം.എൽ.എ അധ്യക്ഷത വഹിച്ചു. പരിപാടിയോടനുബന്ധിച്ച് മയക്കുമരുന്നിനെതിരെ കയ്യൊപ്പ് ശേഖരണം നടത്തി. വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളും കളക്ട്രേറ്റ് ഉദ്യോഗസ്ഥരും ഉൾപ്പെടെ മയക്കുമരുന്നിനെതിരെ 1250 ഗോൾ അടിച്ചു.