തീർഥാടകരെ കബളിപ്പിച്ചാൽ കർശന നടപടി

post

ശബരിമല മണ്ഡല-മകരവിളക്കു കാലത്ത് തീർഥാടകർക്കായി നിഷ്കർഷിച്ചിട്ടുള്ള വിലയിൽ കൂടുതൽ എടുക്കുന്ന ഹോട്ടലുകൾക്കും സ്ഥാപനങ്ങൾക്കുമെതിരേ കർശന നടപടി എടുക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആർ. അനിൽ. വില വിവരപട്ടിക എല്ലാ ഹോട്ടലുകളിലും കടകളിലും നിർബന്ധമായും പ്രസിദ്ധീകരിക്കണമെന്നും മന്ത്രി പറഞ്ഞു

എരുമേലി ദേവസ്വം ബോർഡ് ഓഡിറ്റോറിയത്തിൽ ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട ഭക്ഷ്യവകുപ്പിന്റെ അവലോകനയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കോട്ടയം ജില്ലയിൽ 36 ഇനങ്ങളുടെ വില നിശ്ചയിച്ചിട്ടുണ്ട്. ഭക്തരെ കബളിപ്പിക്കുന്ന രീതിയിലുള്ള ഒരു നടപടിയും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകില്ലായെന്ന് സർക്കാർ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.