ദീർഘയാത്ര ചെയ്യുന്ന അയ്യപ്പഭക്തർ നിലയ്ക്കലിൽ വിശ്രമിച്ചു യാത്ര തുടരണം

post

ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചു തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽനിന്നു ദീർഘദൂര യാത്രചെയ്തു ദർശനത്തിനെത്തുന്ന അയ്യപ്പഭക്തന്മാർ ക്ഷീണമകറ്റാൻ നിലയ്ക്കലിൽ രണ്ടു മണിക്കൂറെങ്കിലും വിശ്രമിക്കണമെന്നു സ്പെഷ്യൽ പൊലീസ് കൺട്രോളർ അറിയിച്ചു. ദീർഘദൂര യാത്രാക്ഷീണത്താൽ പലവിധ ശാരീരിക ബുദ്ധിട്ട് കണ്ടുവരുന്ന സാഹചര്യത്തിലാണു നിലയ്ക്കലിൽ വിശ്രമത്തിനു ശേഷം പമ്പയിലേക്കു യാത്ര തുടരണമെന്നു നിർദേശിച്ചിരിക്കുന്നത്.