പഠനയാത്ര കെഎസ്ആര്‍ടിസി ബസില്‍ മാതൃകയായി ഹെറിറ്റേജ് ടൂര്‍

post

കാസർഗോഡ്: ലോക പൈതൃക വാരാഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് കാസര്‍കോട് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് നേതൃത്വം നൽകി

ജില്ലയിലെ വിവിധ കോട്ടകളിലേക്ക് നടത്തിയ പഠനയാത്രക്കായി തെരഞ്ഞെടുത്തത് കെ.എസ്.ആര്‍.ടി.സി ബസ് സേവനം. ജില്ലയില്‍ ആദ്യമായാണ് ഒരു സര്‍ക്കാര്‍ വകുപ്പ് നടത്തുന്ന യാത്രയ്ക്കായി കെ.എസ.്ആര്‍.ടി.സി ബസ് തെരഞ്ഞെടുക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയിലുടെ കടന്നുപോകുന്ന കെ.എസ്. ആര്‍.ടി.സി ക്ക് താങ്ങാകുന്ന നടപടിയിലുടെ മറ്റു ഓഫിസുകൾക്ക വഴി തുറക്കുക യാണ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്. പൊവ്വല്‍, ചന്ദ്രഗിരി, ബേക്കല്‍, ഹൊസ്ദുര്‍ഗ് കോട്ടകളാണ് സംഘം സന്ദര്‍ശിച്ചത്. ജില്ലയിലെ വിവിധ കോളജുകളിലെ ട്രാവല്‍ ആന്‍ഡ് ടൂറിസം വിദ്യാര്‍ത്ഥികളായിരുന്നു പഠനയാത്രയില്‍ പങ്കെടുത്തത്.