ഓറഞ്ച് ദി വേള്‍ഡ് കാംപയിന്‍: സൈക്കിള്‍ റാലി സംഘടിപ്പിച്ചു

post

ആലപ്പുഴ: സ്ത്രീകള്‍ക്കെതിരെ എല്ലാതരത്തിലുമുള്ള അതിക്രമങ്ങളും അവസാനിപ്പിക്കുക എന്ന സന്ദേശത്തോടെയുള്ള അന്താരാഷ്ട്ര ദിനാചരണ കാംപയിന്‍ ഓറഞ്ച് ദി വേള്‍ഡിന്റെ ഭാഗമായി നടത്തിയ സൈക്കിള്‍ റാലി ജില്ല കലക്ടര്‍ വി.ആര്‍. കൃഷ്ണ തേജ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ല വനിത ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലാണ് സൈക്കിള്‍ റാലി നടത്തിയത്. കാംപയിന്റെ ഭാഗമായി ഡിസംബര്‍ 10 മനുഷ്യാവകാശ ദിനം വരെയുള്ള 16 ദിവസങ്ങളിലായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. സന്നദ്ധ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, സ്‌കൂള്‍- കോളജ് വിദ്യാര്‍ഥികള്‍ എന്നിവരാണ് റാലിയില്‍ അണിനിരന്നത്.