കേരളപുരം സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ പുതിയ ബഹുനില മന്ദിരം

post

ഏറ്റവും ഗുണമേന്മയുള്ള  വിദ്യാഭ്യാസം കേരളത്തിലേതെന്ന് മത്സ്യബന്ധന- കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന്‍. കേരളപുരം സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ പുതിയതായി നിര്‍മ്മിച്ച ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 10 ലക്ഷത്തിലധികം കുട്ടികള്‍ പുതിയതായി പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായത് മികവിന് തെളിവാണ്. ഉന്നതവിദ്യാഭ്യാസ മേഖലയിലും ഇതേ മുന്നേറ്റമുണ്ട്- അദ്ദേഹം പറഞ്ഞു.

പി. സി. വിഷ്ണുനാഥ് എം.എല്‍.എ അധ്യക്ഷനായി. മുന്‍ മന്ത്രി മേഴ്‌സികുട്ടിയമ്മ താക്കോല്‍ദാനം നിര്‍വഹിച്ചു