രാജ കേശവദാസ് നീന്തൽക്കുളം മന്ത്രി വി അബ്ദുറഹിമാൻ ഉദ്‌ഘാടനം ചെയ്തു

post


ആലപ്പുഴ ബീച്ചിനടുത്താണ് രാജ കേശവദാസ് നീന്തൽക്കുളം സജ്ജമാക്കിയിരിക്കുന്നത് . 32.7 കോടി രൂപ ചെലവഴിച്ചാണ് നീന്തൽക്കുളം നവീകരിച്ചത്.

കായിക മേഖലയിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന ആലപ്പുഴ ജില്ലയിൽ വിവിധയിടങ്ങളിലായി 115 കോടി രൂപയുടെ 24 പ്രവർത്തികൾ അനുവദിച്ചതായി മന്ത്രി അറിയിച്ചു. ഒളിമ്പിക്സ് ഇനങ്ങളിൽ കായിക താരങ്ങൾക്ക് മികച്ച പരിശീലനം നൽകാനായി എല്ലാ ജില്ലകളിലും നൂതന കായിക കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.


എല്ലാ സ്‌കൂളുകളിലും കായികം പാഠ്യ വിഷയമാക്കാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. അടിസ്ഥാനപരമായി ജനങ്ങളുടെ കായികക്ഷമത വർധിപ്പിക്കുകയും ജീവിതശൈലി രോഗങ്ങളിൽ നിന്നും മുക്തി നേടാനും സഹായിക്കാനായാണ് കായിക രംഗത്ത് നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്- മന്ത്രി പറഞ്ഞു. ഉദ്‌ഘാടനത്തിനോടനുബന്ധിച്ചു പ്രദർശന നീന്തൽ മത്സരവും മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു