33-ാമത് മലപ്പുറം റവന്യൂ ജില്ലാ കലോത്സവത്തിന് തിരൂരില്‍ തുടക്കം

post

തിരൂരിൽ നടക്കുന്ന റവന്യു ജില്ലാ കലോത്സവത്തിൻ്റെ ഉദ്ഘാടനം കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ നിർവ്വഹിച്ചു. കലാമേളകൾ കുട്ടികളുടേതായി മാറണമെന്നും സർഗ്ഗാത്മകതയിലൂടെ ഒരുമയുണ്ടാകണമെന്നും എം.എൽ.എ പറഞ്ഞു. പ്രധാന വേദിയായ തിരൂര്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷയായിരുന്നു. കെ.കെ ആബിദ്ഹുസൈന്‍ തങ്ങള്‍ എം.എൽ.എ, ജില്ലാ കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ പങ്കെടുത്തു.

തിരൂര്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഉള്‍പ്പടെ 16 വേദികളിലായാണ് അഞ്ച് ദിനങ്ങളിലായി മത്സരങ്ങള്‍ നടക്കുന്നത്. ആദ്യദിനം 77 സ്റ്റേജിതര മത്സരങ്ങളാണ് പൂർത്തിയായത്. വിവിധ വേദികളിലായി ബാന്റ് മേളം, ചെണ്ടമേളം, കഥകളി, ചവിട്ടുനാടകം, യക്ഷഗാനം എന്നിവയും അരങ്ങേറി.