കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ ഇനി സേവനത്തിന് രാപകലില്ല പൂർണ സജ്ജമായി അത്യാഹിത വിഭാഗം

post

കൊണ്ടോട്ടി താലൂക് ഗവ. ആശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗത്തിന്റെ ഉദ്ഘാടനം ടി. വി. ഇബ്രാഹിം എം. എൽ. എ നിർവഹിച്ചു. ഏറെ നാളത്തെ കാത്തിരുപ്പുകൾക്ക് ശേഷമാണ് മുഴുവൻ സമയം പ്രവർത്തിക്കുന്ന ഒ.പി വിഭാഗം ഇവിടെ പ്രവർത്തനമാരംഭിക്കുന്നത്.

ഏറെ നാൾ നീണ്ട ചികിത്സാവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. 24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാകുന്ന വിധത്തിലാണ് പുതിയ ക്രമീകരണം.

പരിശോധന, നേഴ്സിങ് റൂം, ഇ.സി.ജി, ഒബ്സർവേഷൻ റൂം തുടങ്ങിയ സൗകര്യങ്ങളും ഇതൊടാനുബന്ധിച്ചു ഏർപ്പെടുത്തി.നിലവിൽ ആശുപത്രിയിൽ ഉള്ള ഡോക്ടർമാർക്ക് പുറമേ നഗരസഭ ഒരു ഡോക്ടറെ കൂടി നിയമിച്ചിട്ടുണ്ട്.