ഉല്ലാസയാത്രകള്‍; ബുക്കിങ് ആരംഭിച്ചു

post

കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ മൂന്നിന് രാവിലെ അഞ്ചിന് കൊല്ലം ഡിപ്പോയില്‍ നിന്ന് വാഗമണ്‍ വഴി മൂന്നാറിലേക്ക് ദ്വിദിന ഉല്ലാസയാത്ര നടത്തും. താമസം ഉള്‍പ്പെടെ ചിലവ് 1400 രൂപ.

ഡിസംബര്‍ നാലിന് നടക്കുന്ന റോസ്മല, പാലരുവി, തെ•ല യാത്രക്ക് പ്രവേശന ഫീസ് ഉള്‍പ്പെടെ 750 രൂപയാണ് നിരക്ക്. അന്നേദിവസം കുമരകത്ത് സംഘടിപ്പിച്ചിട്ടുള്ള ബോട്ട് യാത്രയ്ക്ക് ഭക്ഷണം ഉള്‍പ്പെടെ ഒരാള്‍ക്ക് 1450 രൂപയാണ് ഫീസ്.

ഡിസംബര്‍ 10 ന് വാഗമണില്‍ താമസിച്ച് മൂന്നാറിലേക്കുള്ള പ്രത്യേക പാക്കേജിന് 3030 രൂപയാണ് ഈടാക്കും. ഡിസംബര്‍ 10ന് ഒരാള്‍ക്ക് 560 രൂപ നിരക്കില്‍ കുറ്റാലത്തേക്ക് സ്‌പെഷ്യല്‍ പാക്കേജും 13ന് നെഫര്‍റ്റിറ്റി കപ്പല്‍ യാത്രയും ക്രമീകരിച്ചിട്ടുണ്ട്. ബുക്കിങ്ങിനും വിവരങ്ങള്‍ക്കും ഫോണ്‍: 9496675635, 8921950903, 9447721659.