ഒളരിക്കര ഇ എസ് ഐ ആശുപത്രിയിൽ ഐ സി യു ആരംഭിച്ചു

post

ഒളരിക്കര ഇ എസ് ഐ ആശുപത്രിയിൽ ലെവൽ വൺ ഐസിയു പ്രവർത്തന സജ്ജമായി. സംസ്ഥാനത്താകെ ആറ് ഐസിയുകളുടെ ഉദ്‌ഘാടനം വിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഓൺലൈൻ വഴി നിർവഹിച്ചു. ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷനായി. ഏറ്റവും കൂടുതൽ പേർ ഗുണഭോക്താക്കളായിട്ടുള്ള സാമൂഹിക സുരക്ഷാ പദ്ധതികളിലൊന്നാണ് ഇ എസ് ഐ എന്നും നേത്ര - ദന്ത - ഉദര രോഗ ചികിത്സ കൂടി ഇ എസ് ഐ ആശുപത്രികളിൽ ആരംഭിക്കണമെന്നും എം എൽ എ അഭിപ്രായപ്പെട്ടു.

icu