ലോക എയ്ഡ്സ് ദിനാചരണം: ജില്ലാതല ഉദ്ഘാടനം നടന്നു

post

ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി തൃശൂർ ജില്ലാ ആരോഗ്യ വകുപ്പിന്റെയും എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിൽ സംഘടിപ്പിക്കുന്ന വിവിധങ്ങളായ ബോധവത്ക്കരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി ചെയർപേഴ്സൺ സോണിയഗിരി നിർവ്വഹിച്ചു. ഒന്നായി തുല്യരായി തടുത്ത് നിർത്താം എന്നതാണ് ഈ വർഷത്തെ സന്ദേശം.

സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ എയ്ഡ്സ് ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലുടനീളം നടത്തുന്ന കലാജാഥ - തണ്ണീർമുക്കം സദാശിവന്റെ കഥാപ്രസംഗത്തിന്റെ അവതരണവും ഇതോടൊപ്പം അരങ്ങേറി. ക്രൈസ്റ്റ് കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ വിവിധ ബോധവത്ക്കരണ പരിപാടികളും കോളേജിൽ സംഘടിപ്പിച്ചു. 300 ഓളം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.