കൂടശ്ശേരി ജി.യു.പി സ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

post

കുട്ടികളെ മികച്ച മനുഷ്യരാക്കുകയെന്നതാവണം അധ്യാപകരുടെ ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കൂടശ്ശേരി ജി.യു.പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ അഭിരുചികൾ മനസിലാക്കി അവരെ സംസ്ക്കാര സമ്പന്നരാക്കി മാറ്റുന്ന പ്രവർത്തനങ്ങൾക്ക് അധ്യാപകർ ശ്രമിക്കണം. അത്തരം മാറ്റങ്ങൾ ഉൾക്കൊള്ളുന്ന പഠനത്തിനാണ് സർക്കാർ പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയർത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. ചടങ്ങിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷനായി.

നിലവിലെ കെട്ടിടത്തിന് മുകളിൽ 321.13 ചതുശ്ര വിസ്തൃതിയിൽ അഞ്ചു ക്ലാസ് മുറികൾ, സ്റ്റേജ് എന്നിവയാണ് 70.6 ലക്ഷം രൂപാചെലവിൽ പുതുതായി നിർമിച്ചത്.