കല്പകഞ്ചേരി ജി.എൽ.പി സ്‌കൂൾ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു

post

കൽപ്പകഞ്ചേരി ഗവ:എൽ.പി സ്കൂളിന് രണ്ട് നിലകളിലായി നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം കുറുക്കോളി മൊയ്‌തീൻ എം.എൽ.എ നിർവഹിച്ചു. 1.92 കോടി രൂപചെലവിൽ 543 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള കെട്ടിടമാണ് പുതുതായി നിർമിക്കുന്നത്. രണ്ട് നിലകളുള്ള കെട്ടിടത്തിൽ താഴത്തെ നിലയിൽ മൂന്ന് ക്ലാസ് മുറികളും, ഒരു ഓഫീസ് മുറിയും, നാല് ശുചി മുറികളും ഗോവണിയും, മുകളിലത്തെ നിലയിൽ നാല് ക്ലാസ് മുറികളും, ശുചിമുറികളും ഉണ്ട്. കൂടാതെ ഭാവിയിൽ ഒരു നില കൂടി നിർമ്മിക്കുന്നതിന്ന് അനുയോജ്യമായ രീതിയിലാണ് കെട്ടിടം വിഭാവനം ചെയ്തിട്ടുള്ളത്.