മള്‍ട്ടി പര്‍പ്പസ് പ്രിന്റര്‍ മെഷീന്‍ വിതരണം ചെയ്തു

post

പൊന്നാനി മണ്ഡലത്തിലെ ഏഴ് വില്ലേജ് ഓഫീസുകളുടെ ഫ്രണ്ട് ഓഫീസ് നവീകരിക്കുന്നതിനായി മള്‍ട്ടി പര്‍പ്പസ് പ്രിന്റര്‍ മെഷീന്‍ വിതരണം ചെയ്തു. പി.നന്ദകുമാര്‍ എം.എല്‍.എയുടെ പ്രദേശിക വികസന ഫണ്ടില്‍ നിന്നും മൂന്നര ലക്ഷം രൂപ വകയിരുത്തിയാണ് പൊന്നാനി മണ്ഡലത്തിലെ പെരുമ്പടപ്പ്, മാറഞ്ചേരി, നന്നംമുക്ക്, പൊന്നാനി, ആലംങ്കോട്, വെളിയംങ്കോട്, ഈഴുവത്തിരുത്തി എന്നീ ഏഴ് വില്ലേജ് ഓഫീസുകള്‍ക്കായി മള്‍ട്ടി പര്‍പ്പസ് പ്രിന്റെര്‍ മെഷീന്‍ വിതരണം ചെയ്തത്.