കുടുംബശ്രീയില്‍ ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരുടെ ഒഴിവ്

post

കാസർകോട്:  ജില്ലയില്‍ കുടുംബശ്രീ മുഖേന നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളില്‍ ബ്ലോക്ക് തലത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ കോര്‍ഡിനേറ്റര്‍മാരുടെ ഒഴിവ്. ബ്ലോക്ക് കോര്‍ഡിനേറ്റര്‍ (എന്‍.ആര്‍.എല്‍.എം), (ഡി.ഡി.യു.ജി.കെ.വൈ) (3 ഒഴിവ്). യോഗ്യത- ബിരുദാനന്തര ബിരുദം, കുടുംബശ്രീ അംഗം/കുടുംബാംഗം/ഓക്സിലറി അംഗം ആയിരിക്കണം. പ്രതിമാസ ശമ്പളം 20,000 രൂപ. ബ്ലോക്ക് കോര്‍ഡിനേറ്റര്‍ (അഗ്രി) (1 ഒഴിവ്) യോഗ്യത വി.എച്ച്.എസ്.സി (അഗ്രികള്‍ച്ചര്‍), കുടുംബശ്രീ അംഗം/കുടുംബാംഗം/ഓക്സിലറി അംഗം ആയിരിക്കണം. പ്രതിമാസ ശമ്പളം 15,000 രൂപ.

പ്രായപരിധി 2022 ഒക്ടോബര്‍ 1ന് 35 വയസ്സ് കവിയരുത്. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും വെയിറ്റേജിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. അപേക്ഷിക്കുന്ന ബ്ലോക്കിലെ സ്ഥിരതാമസക്കാര്‍, തൊട്ടടുത്ത ബ്ലോക്കില്‍ താമസിക്കുന്നവര്‍, ജില്ലയില്‍ താമസിക്കുന്നവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. അപേക്ഷ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നിന്ന് നേരിട്ടും www.kudumbashree.org എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 15ന് വൈകിട്ട് 5വരെ. ഓരോ കോഡിലുമുള്ള തസ്തികകള്‍ക്ക് പ്രത്യേകം പ്രത്യേകം അപേക്ഷ നല്‍കണം. വിലാസം ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, കാസര്‍കോട്, പിന്‍ 671 123. ഫോണ്‍ 04994 256111.