ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാം

post

കാസർകോട്: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് പി.എസ്.സി മുഖേനയോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയോ അനധ്യാപക തസ്തികയില്‍ സ്ഥിരം ജോലി ലഭിച്ച ശേഷം പിന്നീട് യഥാസമയം രജിസ്ട്രേഷന്‍ പുതുക്കാത്തവര്‍ക്ക് അവസരം. 50 വയസ്സ് തികയാത്ത ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിലവില്‍ ജോലി ചെയ്യുന്ന ഉദ്യോഗദായകനില്‍ നിന്ന് എന്‍.ഒ.സി ഹാജരാക്കിയാല്‍ മുന്‍ സീനിയോറിറ്റി നിലനിര്‍ത്തി എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കി നല്‍കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി.

ഈ ആനുകൂല്യം ആവശ്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും (മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ) എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡും, എന്‍.ഒ.സിയും സഹിതം ഹൊസ്ദുര്‍ഗ് ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഡിസംബര്‍ 31നകം എത്തണമെന്ന് കാഞ്ഞങ്ങാട് ടൗണ്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.