സഹകരണ ബാങ്കുകള്‍ ആതുര ശ്രുശ്രൂഷാ മേഖലയ്ക്കും പ്രാധാന്യം നല്‍കണം

post

കാസർകോട്: സഹകരണ ബാങ്കുകള്‍ ആതുര ശുശ്രൂഷാ മേഖലയ്ക്കും പ്രാധാന്യം നല്‍കണമെന്ന് മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. മജിബയില്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ബാങ്കുകളാണ് സഹകരണ ബാങ്കുകള്‍.


ബാങ്കുകളുടെ പ്രവര്‍ത്തനം മറ്റ് മേഖലകളിലേക്കും ഏറ്റവും മികച്ച രീതിയില്‍ വ്യാപിപ്പിച്ചാല്‍ ഒരുപാട് മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. വരുന്ന നിയമസഭാ സമ്മേളനത്തില്‍ കേരള സഹകരണ നിയമ ഭേദഗതി സമര്‍പ്പിക്കാന്‍ പോവുകയാണ്. ഇന്ത്യയ്ക്കാകെ മാതൃകയാവുന്ന തരത്തിലാണ് ഭേദഗതികള്‍ ഉണ്ടാവാന്‍ പോവുന്നതെന്നും മന്ത്രി പറഞ്ഞു. എ.കെ.എം.അഷ്റഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ കെ.ലസിത ബാങ്ക് ലോക്കര്‍ ഉദ്ഘാടനം ചെയ്തു. മീഞ്ച പഞ്ചായത്ത് പ്രസിഡണ്ട് സുന്ദരി.ആര്‍.ഷെട്ടി ബാങ്ക് കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു.

കാസര്‍കോട് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കെ.ആര്‍.ജയാനന്ദ ആവര്‍ത്തന നിക്ഷേപ പുസ്തക വിതരണം നിര്‍വഹിച്ചു. അസിസ്റ്റന്റ് രജിസ്ട്രാര്‍(പ്ലാനിംഗ്) വി.ചന്ദ്രന്‍ സ്ഥിര നിക്ഷേപ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.