തീര ജനസമ്പര്‍ക്ക സഭകള്‍ ഡിസംബര്‍ 9 മുതൽ

post

കോഴിക്കോട് ജില്ലാഭരണകൂടം നടപ്പിലാക്കുന്ന തീര ജനസമ്പര്‍ക്കസഭകള്‍ (പരാതി പരിഹാര അദാലത്ത്) ഡിസംബര്‍ 9 മുതൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും തീരപ്രദേശത്ത് ലഭിക്കേണ്ടുന്ന സേവനങ്ങളുടെ പുരോഗതി വിലയിരുത്തി പരിഹാര നിര്‍ദ്ദേശത്തിനായി നടപ്പിലാക്കിയ പദ്ധതിയാണിത്. ബേപ്പൂര്‍, വെള്ളയില്‍, കൊയിലാണ്ടി, വടകര, മത്സ്യഭവനുകള്‍, വെസ്റ്റ്ഹില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് എന്നിവിടങ്ങളില്‍ ലഭിച്ച അപേക്ഷകളാണ് അദാലത്തിൽ പരി​ഗണിക്കുന്നത്.

ആദ്യ അദാലത്ത് ഡിസംബര്‍ ഒന്‍പതിന് കോഴിക്കോട് വെസ്റ്റ്ഹില്‍ ഫിഷറീസ് ട്രെയിനിംഗ് സെന്ററിൽ നടക്കും. തുടര്‍ന്ന് വടകര, കൊയിലാണ്ടി, ബേപ്പൂര്‍ എന്നിവിടങ്ങളിലും അദാലത്തുകൾ സംഘടിപ്പിക്കും. ഡിസംബര്‍ 16 ന് വടകര കോതി ബസാറിന് സമീപത്തെ സ്ലൈക്കോണ്‍ ഷെല്‍ട്ടറിലും ഡിസംബര്‍ 23 ന് കൊയിലാണ്ടി ജി.ആര്‍.എഫ്.ടി.എച്ച്.എസിലും ഡിസംബര്‍ 30 ന് ബേപ്പൂര്‍ ജി.ആര്‍.എഫ്.ടി.എച്ച്.എസിലും അദാലത്തുകള്‍ സംഘടിപ്പിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.