പദ്ധതി പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം

post

തൃക്കരിപ്പൂർ മണ്ഡലത്തിൽ ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന നിധി എന്നിവയിലൂടെ നടപ്പാക്കുന്ന പ്രവൃത്തികളുടെ അവലോകനത്തിനായി എം.രാജഗോപാലന്‍ എം.എല്‍.എയുടെ നേതൃത്തില്‍ യോഗം ചേര്‍ന്നു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഫിനാന്‍സ് ഓഫീസര്‍ എം.ശിവപ്രകാശന്‍ നായര്‍, എ.ഡി.സി ജനറല്‍ ഫിലിപ്പ് ജോസഫ് എന്നിവര്‍ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തി.

2018-19 മുതലുളള പൂര്‍ത്തിയാവാത്ത പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തി. പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും ഡിസംബര്‍ 15നകം അവശേഷിക്കുന്ന എസ്റ്റിമേറ്റുകള്‍ സമര്‍പ്പിക്കാനും യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പ്രശ്‌നങ്ങളുള്ള പദ്ധതികളില്‍ പ്രത്യേക യോഗം ചേര്‍ന്ന് തീരുമാനമെടുക്കണമെന്നും മുടങ്ങിക്കിടക്കുന്ന പ്രവൃത്തികളില്‍ മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട് പരിഹരിക്കേണ്ട പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും എം.എല്‍.എ നിര്‍ദേശിച്ചു.