പൊതുജനങ്ങള്‍ക്ക് മദ്യ-മയക്കുമരുന്ന് വിവരങ്ങള്‍ എക്സൈസ് വകുപ്പിനെ അറിയിക്കാം

post

കാസർകോട്: ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവുമായി എക്‌സൈസ് വകുപ്പ്. വ്യാജവാറ്റ് ഉള്‍പ്പെടെ വ്യാജ മദ്യനിര്‍മ്മാണം, കടത്ത്, സൂക്ഷിപ്പ്, വില്‍പ്പന, മയക്കു മരുന്നുകളുടെയും, മറ്റ് ലഹരി വസ്തുക്കളുടെയും കടത്ത്, സൂക്ഷിപ്പ്, വില്‍പ്പന എന്നിവ വ്യാപകമാകുന്നതിന് സാധ്യതയുള്ളതിനാല്‍ ഡിസംബര്‍ 5 മുതല്‍ 2023 ജനുവരി 3 വരെയാണ് സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവ് നടത്തുന്നത്.

ഈ കാലയളവില്‍ കാസര്‍കോട്, ഹോസ്ദുര്‍ഗ്ഗ് എക്സൈസ് സര്‍ക്കിള്‍ ഓഫീസുകളില്‍ സ്ട്രൈക്കിംഗ് ഫോഴ്സുകളും, അതിര്‍ത്തി മേഖലകളില്‍ ബോര്‍ഡര്‍ പട്രോള്‍ യൂണിറ്റും, കാസര്‍കോട് എക്സൈസ് ഡിവിഷന്‍ ഓഫീസില്‍ ജില്ലാ കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കും. പൊതുജനങ്ങള്‍ക്ക് മദ്യ-മയക്കുമരുന്ന് കുറ്റകൃത്യങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ എക്സൈസ് വകുപ്പിനെ അറിയിക്കാം. പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പരാതികള്‍ രഹസ്യമായി സൂക്ഷിച്ച് നടപടി സ്വീകരിക്കുമെന്ന് കാസര്‍കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു.

ജില്ലാ കണ്‍ട്രോള്‍ റൂം ടോള്‍ ഫ്രീ നമ്പര്‍ - 155358, 04994 256728, സ്ട്രൈക്കിംഗ് ഫോഴ്സ് കാസര്‍കോട് - 04994 255332, സ്ട്രൈക്കിംഗ് ഫോഴ്സ് ഹോസ്ദുര്‍ഗ്ഗ് - 04672 204125, എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് - 04994 257060, എക്സൈസ് സര്‍ക്കിള്‍ ഓഫീസ് കാസര്‍കോട് - 04994 255332, ഹോസ്ദുര്‍ഗ്ഗ് - 04672 204125, വെള്ളരിക്കുണ്ട് - 04672 245100, റെയിഞ്ച് ഓഫീസ് നീലേശ്വരം - 04672 283174, റെയിഞ്ച് ഓഫീസ് ഹോസ്ദുര്‍ഗ്ഗ് - 04672 204533, കാസര്‍കോട് - 04994 257541, കുമ്പള- 04998 213837, ബന്തടുക്ക- 04994 205364, ബദിയടുക്ക- 04998 293500.