മദ്യം -മയക്കുമരുന്ന്: കൺട്രോൾ റൂമും സ്ട്രൈക്കിംഗ് ഫോഴ്സുകളും സജ്ജം; പൊതുജനങ്ങൾക്ക് പരാതി അറിയിക്കാം

post

കോഴിക്കോട്: ക്രിസ്തുമസ്-പുതുവർഷത്തോടനുബന്ധിച്ച് മദ്യം -മയക്കുമരുന്ന് എന്നിവയുടെ ദുരുപയോഗത്തിന് തടയിടാൻ കൺട്രോൾ റൂമും സ്ട്രൈക്കിംഗ് ഫോഴ്സുകളും സജ്ജം. മദ്യം -മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം കൂടുതലായി ഉണ്ടാവാൻ സാധ്യത ഉളളതിനാൽ വ്യാജമദ്യ/ലഹരി മരുന്ന് വിതരണവും, വിപണനവും ഫലപ്രദമായി തടയുന്നതിനായാണ് കൺട്രോൾ റൂമും സ്ട്രൈക്കിംഗ് ഫോഴ്സുകളും പ്രവർത്തിച്ചുവരുന്നത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രാത്രികാല പട്രോളിങ് കാര്യക്ഷമമായി നടത്തുകയും പരാതികളിൽ സത്വരനടപടികൾ കൈക്കൊള്ളുന്നതിനുമായി 24 മണിക്കൂറും ഇവ പ്രവർത്തിക്കുന്നുണ്ട്.

കൺട്രോൾ റൂമുകളിലും എക്സൈസ് ഓഫീസുകളിലും, ഓഫീസ് മേധാവികളുടെ മൊബൈൽ നമ്പറിലും പൊതുജനങ്ങൾക്ക് പരാതി അറിയിക്കാവുന്നതാണെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അറിയിച്ചു. പരാതിക്കാരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും. വൻതോതിലുള്ള സ്പിരിറ്റ്, മാഹിമദ്യം, വിദേശമദ്യം, ചാരായ വാറ്റ് എന്നിവയെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികങ്ങൾ നൽകും. വിവരങ്ങൾ അറിയിക്കേണ്ട ടോൾ ഫ്രീ നമ്പർ 155358.

ബന്ധപ്പെടേണ്ട നമ്പറുകൾ ഡിവിഷനൽ എക്സൈസ് കൺട്രോൾ റൂം 0495 2372927, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ 0495 2372927-9447178063, കോഴിക്കോട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ 0495 2375706- 9496002871, എക്സൈസ് സർക്കിൾ ഓഫീസ് കോഴിക്കോട് 0495 2376762 -9400069677, പേരാമ്പ്ര 0496 2610410-9400069679, വടകര 0496 2515082-9400069680, താമരശ്ശേരി 0495 2214460- 9446961496.

എക്സൈസ് റെയിഞ്ച് ഓഫീസ് ഫറോക്ക് 0495 2422200-9400069683, കോഴിക്കോട് 0495 2722991-9400069682, കുന്ദമംഗലം 0495 2802766-9400069684, താമരശ്ശേരി 0495 2224430- 9400069685, ചേളന്നൂർ 0495 2855888- 9400069686, കൊയിലാണ്ടി 0496 2624101-9400069687, ബാലുശ്ശേരി 0496 2650850- 9400069688, വടകര 0496 2516715- 9400069689, നാദാപുരം 0496 2556100- 9400069690. എക്സൈസ് ചെക്ക് പോസ്റ്റ് അഴിയൂർ 0496 2202788- 9400069692.