സായുധ സേനാ പതാകദിനം ആചരിച്ചു

post

ജില്ലാ സൈനിക ക്ഷേമഓഫീസിന്റെ ആഭിമുഖ്യത്തില്‍ സായുധ സേനാ പതാക ദിനം ആചരിച്ചു. കളക്ട്രേറ്റ് വിപഞ്ചിക ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് ദിനാചരണോദ്ഘാടനം നടത്തി. ജില്ലാ പോലീസ് മേധാവി ആദ്യ പതാക സ്വീകരിച്ച് സൈനികരുടെയും ആശ്രിതരുടേയും ക്ഷേമത്തിനായുള്ള പതാക ദിന നിധിയിലേക്ക് ആദ്യ സംഭാവന നല്‍കി.

അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസ് അധ്യക്ഷത വഹിച്ചു. വീരചരമം വരിച്ച ധീര ജവാന്മാരുടെ സ്മരണയ്ക്കായി കളക്ട്രേറ്റിലെ യുദ്ധസ്മാരകത്തില്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്, എന്‍.സി.സി. 16 കേരള ബറ്റാലിയന്‍ കമാന്‍ഡിങ്ങ് ഓഫീസര്‍ കേണല്‍ പി. ദാമോദരന്‍, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസ്, ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ ഷീബാ രവി, അസിസ്റ്റന്റ് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ എന്‍. ജെ. തങ്കച്ചന്‍ എന്നിവര്‍ പുഷ്പചക്രം സമര്‍പ്പിച്ചു.

സൈനിക ക്ഷേമ ഓഫീസ് വെല്‍ഫെയര്‍ ഓര്‍ഗനൈസര്‍ ഇസ്മായില്‍ സാജിദ്, ജില്ലാ സൈനിക ബോര്‍ഡ് വൈസ് പ്രസിഡന്റ് ഷാജി പ്ലാത്തോട്ടം, വിമുക്ത ഭടന്മാര്‍, ഉദ്യോഗസ്ഥര്‍, സൈനിക ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍, എന്‍.സി.സി. കേഡറ്റ്‌സ് എന്നിവര്‍ എന്നിവര്‍ പ്രസംഗിച്ചു.യുദ്ധത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്മാരുടെ കുടുബങ്ങള്‍ക്കും വിമുക്ത ഭടന്മാര്‍ക്കും യുദ്ധത്തില്‍ പരുക്കേറ്റ സൈനികര്‍ക്കും സഹായമൊരുക്കാനാണ് സേനാ പതാക നിധി രൂപീകരിച്ചത്.