മിശ്രവിവാഹ ദമ്പതികള്‍ക്ക് സെയ്ഫ് ഹോമുകള്‍ ആരംഭിക്കും

post

ആലപ്പുഴ: സാമൂഹിക പ്രശ്‌നങ്ങള്‍ നേരിടുന്ന മിശ്രവിവാഹ ദമ്പതികള്‍ക്ക് സുരക്ഷിതമായി താമസിക്കുന്നതിന് (പരമാവധി ഒരു വര്‍ഷം) എല്ലാ ജില്ലകളിലും സെയ്ഫ് ഹോമുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സാമൂഹികനീതി വകുപ്പ് സ്വീകരിച്ചു. ഇതിലേക്കായി ഒരു ഹോമില്‍ പരമാവധി 10 ദമ്പതികള്‍ക്ക് ഒരേ സമയം താമസസൗകര്യം ഒരുക്കാന്‍ കഴിയുന്ന സന്നദ്ധ സംഘടനകളില്‍ നിന്ന് വിശദമായ പ്രൊപ്പോസല്‍ ക്ഷണിച്ചു. താമസ കാലയളവില്‍ ദമ്പതികള്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഹോമില്‍ ലഭ്യമാക്കണം. താത്പര്യമുള്ള സന്നദ്ധ സംഘടനകള്‍ അതത് ജില്ലകളിലെ ജില്ല സാമൂഹ്യനീതി ഓഫീസുകളില്‍ മാര്‍ച്ച് 20ന് മുമ്പായി വിശദമായ പ്രൊപ്പോസലുകള്‍ നല്‍കണം. എന്‍.ജി.ഒകള്‍ ഇതിനൊടകം പ്രൊപ്പോസല്‍ നല്‍കിയിട്ടുണ്ടെങ്കില്‍ വീണ്ടും പ്രൊപ്പോസല്‍ നല്‍കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ല സാമൂഹ്യനീതി ഓഫീസുകളിലോ, സാമൂഹ്യനീതി ഡയറക്ടറേറ്റ് വികാസ്ഭവന്‍ തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടണം. ഫോണ്‍:0471 2306040.