കാക്കനാട്ട് മെഡിക്കൽ സ്പെഷ്യാലിറ്റി റെസ്പോൺസ് സെന്ററിന്‌ തുടക്കമായി

post


എറണാകുളം : കാക്കനാട് കുടുംബാരോഗ്യകേന്ദ്രത്തിൽ സജ്ജമാക്കിയ മെഡിക്കൽ സ്പെഷ്യാലിറ്റി റെസ്പോൺസ് സെന്ററിന്‌ തുടക്കമായി. പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട് എതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് വിദഗ്ദചികിത്സ ലഭ്യമാക്കുന്നതിനാണ്‌ സെന്റർ യുദ്ധകാലടിസ്ഥാനത്തിൽ സജ്ജമാക്കിയത്. 


സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിലെ വിദഗ്ദരായ ഡോക്ടർമാരുടെ സേവനമാണ്‌ ഇവിടെ ലഭ്യമാക്കിയിട്ടുള്ളത്. മെഡിസിൻ, പൾമണോളജി, ഓഫ്ത്താൽമോളഹി, പിഡീയാട്രിക്, ഡെർമറ്റോളജി എന്നീ വിഭാഗം ഡോക്ടർമാരുടെ സേവനം ഇവിടെയുണ്ട്. എക്സ്റേ, അൾട്രാസൗണ്ട് സ്കാനിംഗ്, എക്കോ, കാഴ്ചപരിശോധന എന്നിവയ്ക്കായുള്ള ഉപകരണങ്ങളും സജ്ജമാക്കി.


വിവിധ ആരോഗ്യകേന്ദ്രങ്ങളിലെത്തുന്നവർക്ക് വിദഗ്ദചികിത്സ ആവശ്യമുള്ളവർക്കും ഈ കേന്ദ്രത്തിൽ ചികിത്സ ഉറപ്പുവരുത്താനാവും.