നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടി ആമ്പുലൻസും നവീകരിച്ച ഒ.പി ബ്ലോക്കും

post

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവീകരിച്ച ഒ.പി കൗണ്ടർ പ്രവർത്തനമാരംഭിച്ചു. പുതിയ ആമ്പുലൻസ്, നവീകരിച്ച ഒ പി കൗണ്ടർ, മറ്റ് ഉപകരണങ്ങൾ എന്നിവയുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജ് നിർവഹിച്ചു.

ഭക്ഷ്യപൊതുവിതരണ വകുപ്പു മന്ത്രി ജി.ആർ അനിലിന്റെ എം.എൽ.എ ഫണ്ടിൽ നിന്നും 38 ലക്ഷം രൂപ അനുവദിച്ചാണ് ഐസിയു വെന്റിലേറ്റർ ഉൾപ്പെടെ അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ ആമ്പുലൻസ് വാങ്ങിയത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ വിനിയോഗിച്ച് വാങ്ങിയ നേത്രരോഗ കീഹോൾ സർജ്ജറി ഉപകരണങ്ങളുടെയും ക്യാൻസർ രോഗ നിർണ്ണയ ടെസ്റ്റുകൾ, തൈറോയിഡ് ടെസ്റ്റുകൾ തുടങ്ങിയവ നടത്തുന്നതിനുള്ള ഹോർമോൺ അനലൈസർ മെഷിന്റെയും ഉദ്ഘാടനം മന്ത്രി നിർവഹിച്ചു.


നെടുമങ്ങാട് ജില്ലാ ആശുപത്രിക്ക് മൂന്ന് വർഷത്തിനകം അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. പുതിയ കെട്ടിത്തിനാവശ്യമായ ഫണ്ട് കിഫ്ബി വഴി ലഭ്യമാക്കും. നെടുമങ്ങാട് ജില്ലാ ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ മന്ത്രി ജി.ആർ. അനിൽ അദ്ധ്യക്ഷത വഹിച്ചു.