ഇൻകം ആൻഡ് അസറ്റ് സർട്ടിഫിക്കറ്റ് നിഷേധിക്കരുത്

post

മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസത്തിനും ഉദ്യോഗത്തിനുമായി 10% സംവരണം ഏർപ്പെടുത്തുന്നതിന് മാനദണ്ഡങ്ങൾ നിശ്ചയിച്ച് പുറപ്പെടുവിച്ച സർക്കാർ ഉത്തരവിലെ (12/02/2020 ലെ സ.ഉ.(എം.എസ്) നം.2/2020/ഉ.ഭ.പ.വ) “മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ” എന്നു പ്രയോഗിച്ചിട്ടുളളതിന് പകരമായി “സംവരണാനുസൃതം പട്ടകജാതി, പട്ടികവർഗ്ഗ വിഭാഗത്തിലോ മറ്റ് പിന്നാക്ക വിഭാഗങ്ങളിലോ ഉൾപ്പെടാത്തതും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ വിഭാഗങ്ങൾ” എന്നാക്കി ഭേദഗതി (04/10/2020 ലെ സ.ഉ.(എം.എസ്) നം.23/2020/ഉ.ഭ.പ.വ) ചെയ്തിട്ടുണ്ട്.

അതിനാൽ 03/06/2021 ലെ സ.ഉ.(എം.എസ്) നം.114/2021/പൊ.ഭ.വ പ്രകാരം പുറപ്പെടുവിച്ച സംവരണേതരക്കാരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല എന്ന കാരണത്താൽ സംവരണേതര വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അർഹരായ അപേക്ഷകർക്ക് Income and Asset സർട്ടിഫിക്കറ്റ് നിഷേധിക്കാൻ പാടില്ല എന്ന് റവന്യൂ അധികാരികൾക്ക് നിർദ്ദേശം നൽകി റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് സർക്കുലർ പുറപ്പെടുവിച്ചു.