ഇഗ്നോ പ്രവേശനം: അപേക്ഷ തീയതി നീട്ടി

post

ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) ആരംഭിക്കുന്ന അക്കാഡമിക് സെഷനലിലേക്കുള്ള (ODL&ഓൺലൈൻ) സെമസ്റ്റർ/സർട്ടിഫിക്കറ്റ് ഒഴികെയുള്ള പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം (ഫ്രഷും/ റീറെജിസ്‌ട്രേഷനും) മാർച്ച് 27 വരെ നീട്ടി.

റൂറൽ ഡെവലപ്‌മെൻറ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ടൂറിസം സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്, എഡ്യൂക്കേഷൻ, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, ഇക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷിയോളജി, സൈക്കോളജി, അഡൾട്ട് എഡ്യൂക്കേഷൻ, ഡെവലപ്‌മെൻറ് സ്റ്റഡീസ്, ജെൻഡർ ആൻഡ് ഡെവലപ്‌മെൻറ് സ്റ്റഡീസ്, ഡിസ്റ്റൻസ് എഡ്യൂക്കേഷൻ, ആന്ത്രപ്പോളജി, കോമേഴ്‌സ്, സോഷ്യൽ വർക്ക്, ഡയറ്റെറ്റിക്‌സ് ആൻഡ് ഫുഡ് സർവീസ് മാനേജ്‌മെൻറ്, കൗൺസെലിങ് ആൻഡ് ഫാമിലി തെറാപ്പി, ലൈബ്രേറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ജേർണലിസം ആൻഡ് മാസ്സ്‌കമ്മ്യൂണിക്കേഷൻ, എൻവിറോൺമെന്റൽ സ്റ്റഡീസ് തുടങ്ങിയ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തരബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം.

അപേക്ഷകൾ https://ignouadmission.samarth.edu.in/, https://ignouiop.samarth.edu.in/ ലിങ്കുകൾ വഴി ഓൺലൈനായി സമർപ്പിക്കണം. ഇഗ്‌നോ ഓൺലൈൻ വഴി നിലവിൽ 2023 ജനുവരി സെഷനിലേക്ക് രജിസ്റ്റർ ചെയ്ത പഠിതാക്കൾ അവരുടെ യുസർ നെയിമും പാസ്വേർഡും ഉപയോഗിച്ച് അപേക്ഷ പരിശോധിക്കുകയും ന്യുനതകൾ എന്തെങ്കിലുമുണ്ടെങ്കിൽ പ്രവേശനം ഉറപ്പുവരുത്തുന്നതിന് മുൻപ് അവ നീക്കം ചെയ്യണം.

വിശദവിവരങ്ങൾക്ക്: 0471-2344113/2344120/9447044132. ഇമെയിൽ: rctrivandrum@ignou.ac.in.