വനിതാ വികസന ‌കോ‍ർപ്പറേഷന്റെ തൊഴിലധിഷ്ഠിത പരിശീലനം

post

സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്കൂളായ റീച്ചിൽ കുറഞ്ഞ നിരക്കിൽ വിദേശത്തും സ്വദേശത്തും ജോലി സാധ്യതയുള്ള കോഴ്സുകളിൽ ഓൺലൈൻ പരിശീലനം നൽകുന്നു. എൻ.എസ്.ഡി.സി (NSDC) അംഗീകൃത കോഴ്സുകളായ പൈത്തൺ പ്രോഗ്രാമിങ്, ഗ്രാഫിക്സ് ആൻഡ് അനിമേഷൻ, വെബ് ഡിസൈനിങ് എന്നിവയിലേക്കാണ് ഓൺലൈൻ പരിശീലനം നൽകുന്നത്. ഒരു ബാച്ചിൽ 25 കുട്ടികളാണ്. 100 ശതമാനം പ്ലേസ്മെന്റ് അസിസ്റ്റൻസ് ഉറപ്പ് നൽകുന്നു. പ്ലസ്ടു/ ഡിഗ്രി കഴിഞ്ഞവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 10. വിശദവിവരങ്ങൾക്ക്: 0471 2365445, 9496015002, www.reach.org.in.