ഹയര്‍സെക്കന്ററി തുല്യതാ പരീക്ഷ മെയ് 20 മുതല്‍

post

2023ലെ ഹയര്‍സെക്കന്ററി തുല്യതാ പരീക്ഷ മെയ് 20 ന് ആരംഭിക്കും. 2022 ആഗസ്റ്റില്‍ ഒന്നാം വര്‍ഷ പരീക്ഷയെഴുതിയവര്‍ക്കുള്ള രണ്ടാം വര്‍ഷ പരീക്ഷ, തുല്യതാപരീക്ഷയില്‍ പരാജയപ്പെട്ടവരുടെ സപ്ലിമെന്ററി പരീക്ഷ, ഒന്നാം വര്‍ഷതുല്യത പരീക്ഷ എന്നിവ മെയ് 20,21,22,23,24,25 തീയതികളില്‍ കേരളത്തിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളില്‍ നടക്കും. പിഴയില്ലാതെ ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി മാര്‍ച്ച് 31 . കൂടുതല്‍ വിവരങ്ങള്‍ www.dhsekerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.