കമ്പ്യൂട്ടർ പഠന സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

post

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം, പട്ടികജാതി/വർഗത്തിൽപ്പെട്ട ഉദ്യോഗാർഥികളുടെ തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന 12 മാസം ദൈർഘ്യമുള്ള സൗജന്യ പരിശീലന പരിപാടി ജൂലൈ ഒന്നിന് ആരംഭിക്കും. ടൈപ്പ്റൈറ്റിംഗ്, ഷോർട്ട്ഹാന്റ്, കമ്പ്യൂട്ടർ, ഇംഗ്ലീഷ്, കണക്ക്, ജനറൽനോളഡ്ജ് വിഷയങ്ങളിലാണ് പരിശീലനം. കോഴ്‌സ് പഠിപ്പിക്കുന്ന സ്ഥാപനത്തിന് ഒരു കുട്ടിക്ക് പ്രതിമാസം 1,200 രൂപ നിരക്കിൽ ഫീസ് നൽകും. തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെയാണ് പരിഗണിക്കുന്നത്. കോഴ്‌സ് നടത്തുവാൻ താൽപ്പര്യമുള്ള, എല്ലാവിധ സൗകര്യങ്ങളോടും, ഗവ. അംഗീകൃതവും, ആദായനികുതി സംബന്ധിച്ച് റിട്ടേൺ ഫയൽ ചെയ്യുന്നതും (TAN/PAN No.) മൂന്നു വർഷമോ അതിലധികമോ ഈ മേഖലയിലുള്ള പ്രവൃത്തിപരിചയവും കേന്ദ്രസർക്കാരിന്റെ വെബ്പോർട്ടലായ നാഷണൽ കരിയർ സർവീസിൽ (www.ncs.gov.in) രജിസ്റ്റർ ചെയ്തതുമായ സ്ഥാപനങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം.

അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകളുടെ പകർപ്പും അതതു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ വിശദമായ ബയോഡാറ്റയും സഹിതം ഏപ്രിൽ 17ന് വൈകിട്ട് 5ന് മുമ്പ് 'സബ്-റീജിയണൽ എംപ്ലോയ്‌മെന്റ് ഓഫീസർ, നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്.സി/എസ്.ടി, തൈക്കാട്, തിരുവനതപുരം-695014' എന്ന വിലാസത്തിൽ അയയ്‌ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2332113/8304009409.