ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ മാര്‍ച്ച് 31 വരെ അപേക്ഷിക്കാം

post

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ ഹിസ്റ്ററി, ഫിലോസഫി, ഇക്കണോമിക്‌സ്, സോഷ്യോളജി ബിരുദ കോഴ്‌സുകള്‍ക്ക് പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യം പാസ്സായവര്‍ക്ക് അപേക്ഷിക്കാം. മാര്‍ച്ച് 31 വരെ അപേക്ഷകൾ സ്വീകരിക്കും. ആദ്യ സെമസ്റ്ററില്‍ 3830 രൂപയും തുടര്‍ന്ന് രണ്ട് മുതല്‍ ആറ് വരെ സെമസ്റ്ററുകളില്‍ 2760 രൂപ വീതവുമടക്കം മൊത്തം 17,630 രൂപയാണ് ഫീസ്.

ഹിസ്റ്ററി അല്ലെങ്കില്‍ സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദത്തിന് ഒരു അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. ആദ്യ സെമസ്റ്ററില്‍ 4570 രൂപയും രണ്ട് മുതല്‍ 4 വരെ സെമസ്റ്ററുകളില്‍ 3400 രൂപ വീതവുമടക്കം മൊത്തം 14,770 രൂപയാണ് ഫീസ്. ഇ-ഗ്രാന്‍സ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ള എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദ കോഴ്‌സിന് 1070 രൂപയും ബിരുദാനന്തരബിരുദ കോഴ്‌സിന് 1170 രൂപയുമാണ് ഫീസ്. വിവിധ രീതികള്‍ യോജിപ്പിച്ചുള്ള (ബ്ലന്‍ഡഡ്) പഠനസമ്പ്രദായമാണ്. സ്വയം പഠനത്തിനുള്ള സാമഗ്രികള്‍ എത്തിച്ചുതരും. ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ ഓഡിയോ വിഷ്വല്‍ സാമഗ്രികളും ഓണ്‍ലൈന്‍ ലൈബ്രറി സൗകര്യവുമുണ്ട്.

പ്രവേശന യോഗ്യതയില്‍ മിനിമം മാര്‍ക്ക് നിബന്ധനയില്ല. അമ്പത് വയസ്സ് കഴിഞ്ഞവര്‍ക്ക് ടി.സി നിര്‍ബന്ധമല്ല. ഓണ്‍ലൈന്‍ അപേക്ഷ അയയ്‌ക്കേണ്ട വിലാസം www.sgou.ac.in.