എടയ്ക്കാട്ടുവയലില്‍ പാടങ്ങളില്‍ വളം തളിക്കാന്‍ ഡ്രോണ്‍

post

പാടശേരങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ച് വളപ്രയോഗം നടത്തുന്ന പദ്ധതിക്ക് എടയ്ക്കാട്ടുവയല്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. അഗ്രിക്കള്‍ച്ചര്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സി (ആത്മ) യുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ ഊഴക്കോട് - കുന്നപ്പിള്ളി പാടശേഖരത്തിലെ 45 ഏക്കറിലാണ് വളപ്രയോഗം നടത്തിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ജയകുമാര്‍ ഉദ്ഘാടനം ചെയ്തു.

പാടശേഖരത്തിലെ ചാഴിയുടെ നിയന്ത്രണത്തിനായി ഉപയോഗിക്കുന്ന ഫിഷ് അമിനോ ആസിഡാണ് പദ്ധതിയുടെ ഭാഗമായി തളിച്ചത്. പഞ്ചായത്തിനെ ജൈവ കൃഷിയിലേക്ക് മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി 13-ാം വാര്‍ഡില്‍ രൂപീകരിച്ച എടയ്ക്കാട്ടുവയല്‍ ജൈവ എന്ന ഗ്രൂപ്പാണ് ഫിഷ് അമിനോ ആസിഡ് നിര്‍മ്മിച്ചു നല്‍കിയത്. ആലുവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടാസ് എന്ന സ്ഥാപത്തില്‍ നിന്നാണ് ഡ്രോണ്‍ എത്തിച്ചത്.എടക്കാട്ടുവയല്‍ ജൈവ ഗ്രൂപ്പ് ഉത്പാദിപ്പിക്കുന്ന ജൈവ ഉല്പന്നങ്ങളുടെ വിതരണോദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു.