ഡാമുകളിലും റിസര്‍വോയറുകളിലെയും മത്സ്യ വിത്ത് നിക്ഷേപം പദ്ധതി

post

ജില്ലാ പഞ്ചായത്ത് പദ്ധതിയായ ഡാമുകളിലും റിസര്‍വോയറുകളിലെയും മത്സ്യ വിത്ത് നിക്ഷേപത്തിന്റെ ഉദ്ഘാടനം പെരുന്തേനരുവി റിസര്‍വോയറില്‍ രണ്ടര ലക്ഷം കാര്‍പ്പ് മത്സ്യ വിത്ത് നിക്ഷേപിച്ച് റാന്നി ബ്ലോക്ക് പ്രസിഡന്റ് കെ.എസ്.ഗോപി നിര്‍വഹിച്ചു. മണിയാര്‍ കാരിക്കയം കടവില്‍ 9,500 കരിമീന്‍ മത്സ്യ വിത്ത് നിക്ഷേപിച്ചുകൊണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗവും പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണുമായ ലേഖാ സുരേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. പദ്ധതിയ്ക്കായി ജില്ലാ പഞ്ചായത്ത് 2,34,400 രൂപ വകയിരുത്തുകയും ആവശ്യമായ മത്സ്യക്കുഞ്ഞുങ്ങളെ ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള ഹാച്ചറിയില്‍ നിന്നും ലഭ്യമാക്കുകയും ചെയ്തു.

പൊതു ജലാശയങ്ങളിലെ മത്സ്യസംരക്ഷണത്തിനും മത്സ്യോല്പാദന വര്‍ദ്ധനവിനും ഗുണമേന്മയുള്ള മത്സ്യത്തിന്റെ ലഭ്യതയ്ക്കും ഉള്‍നാട്ടിലെ പ്രധാനമായും പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള ജീവനോപാധിക്കുമായി റിസര്‍വോയറുകളിലെയും പൊതു ജലാശയങ്ങളിലെയും മത്സ്യവിത്ത് നിക്ഷേപം എന്ന പദ്ധതി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ആവിഷ്‌ക്കരിച്ചത്.