അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു; ജില്ലയില്‍ 2070631 വോട്ടര്‍മാര്‍

കൊല്ലം: അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. ചേമ്പറില്‍ കൊല്ലം 40-ാം നമ്പര്‍ ബൂത്തിലെ ബി.എല്‍.ഒ വി. ബിജുവിന് ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍ വോട്ടര്‍പട്ടിക കൈമാറി.
കരുനാഗപ്പള്ളി മണ്ഡലത്തില്‍ 207204 വോട്ടര്‍മാരും, ചവറ 175617, കുന്നത്തൂര്‍ 200139, കൊട്ടാരക്കര 196461, പത്തനാപുരം 180932, പുനലൂര്‍ 200297, ചടയമംഗലം 196299, കുണ്ടറ 199791, കൊല്ലം 167584, ഇരവിപുരം 168262, ചാത്തന്നൂര്‍ 178045 എന്നിങ്ങനെയാണ് വോട്ടര്‍മാരുടെ എണ്ണം.
11 മണ്ഡലങ്ങളിലായി 2070631 വോട്ടര്‍മാരാണ് ആകെയുള്ളത്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ കരുനാഗപ്പള്ളി മണ്ഡലത്തിലും കുറവ് കൊല്ലം നിയോജക മണ്ഡലത്തിലുമാണ്്. ആകെ സ്ത്രീ വോട്ടര്‍മാര്‍ - 1084413. ആകെ പുരുഷ വോട്ടര്‍മാര്‍ - 986204. കൂടുതല്‍ സ്ത്രീ വോട്ടര്‍മാര്‍ കരുനാഗപ്പള്ളിയിലാണ് - 106437. ആകെ പ്രവാസി വോട്ടര്‍മാര്‍ - 1925 (കൂടുതലുള്ള മണ്ഡലം : പുനലൂര്‍ 200. 18 വയസ്സുള്ള 6923 വോട്ടര്‍മാര്‍ പുതുതായി ഉള്‍പ്പെട്ടു.
17 വയസ്സ് പൂര്‍ത്തിയായ മുന്‍കൂറായി അപേക്ഷിച്ച 434 പേര്‍ക്ക് 18 തികയുന്ന മുറയ്ക്ക് ഉള്‍പ്പെടുത്തി തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. സ്കൂള്‍-കോളജ്തല ഇലക്ട്രല്‍ ലിറ്ററസി ക്ലബിന്റെ ഇടപെടലാണ് പുതിയ അപേക്ഷകരുടെ വര്‍ധനയ്ക്ക് പിന്നില്‍. വിവിധ പ്രായക്കാരായ 11901 പേരാണ് വോട്ടര്‍പട്ടികയില്‍ പുതുതായി എത്തിയത്. 80ന് മുകളില്‍ പ്രായമുള്ളവര്‍ 48572.
വോട്ടര്‍ പട്ടിക ശുദ്ധീകരണത്തിലൂടെ ഒഴിവാക്കപ്പെട്ടവര്‍ : മരണപ്പെട്ടവര്‍ - 20529, താമസം മാറിയവര്‍ - 13504 ഉള്‍പ്പടെ 40425.
www.ceo.kerala.gov.in വെബ്സൈറ്റില്‍ അന്തിമ വോട്ടര്‍പട്ടിക വിവരങ്ങള്‍ ലഭിക്കും. താലൂക്ക്-വില്ലേജ് ഓഫീസുകളിലും ബൂത്ത്ലെവല്‍ ഓഫീസറുടെ കൈവശവും വോട്ടര്‍പട്ടിക വിവരങ്ങള്‍ ലഭിക്കും.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോളജ് വിദ്യാര്‍ഥികള്‍ക്കായി നടന്ന ക്വിസ്മത്സരത്തില് വിജയികളായവര്‍ക്കുള്ള ജില്ലാതല മത്സരവും നടന്നു. വിജയികളുടെ വിവരം ചുവടെ :
പൂജിത കല്യാണി കൊട്ടാരക്കര എസ്. ജി. കോളേജ്, ആര്. ഹരികൃഷ്ണന് ചവറ സര്‍ക്കാര്‍ കോളജ് ഒന്നാം സ്ഥാനം പങ്കിട്ടു. വൈഷ്ണവ-എസ്.എന്‍ വനിത കോളജ് രണ്ടാം സ്ഥാനവും എം.എല്‍. ഹര്‍ദ്ദ, അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജ് മൂന്നാം സ്ഥാനവും നേടി.