കേരളത്തിന് അഭിമാനമായി റിപ്പബ്‌ളിക്ക് ദിന പരേഡിന് നാഷണൽ സർവ്വീസ് സ്‌കീം വോളന്റിയേഴ്‌സ്

post

ജനുവരി 26 ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്‌ളിക്ക് ദിന പരേഡിൽ കേരളത്തിലെ നാഷണൽ സർവ്വീസ് സ്‌കീമിനെ പ്രതിനിധീകരിച്ച് 11 അംഗ സംഘം പങ്കെടുക്കും. റിപ്പബ്‌ളിക്ക് ദിന പരേഡിൽ പങ്കെടുക്കാൻ അവസരം ലഭിച്ച ഏക സന്നദ്ധസേനാ വിഭാഗമാണ് എൻ.എസ്.എസ്. സംഘത്തെ കൊല്ലം മാർ ബസേലിയോസ് മാത്യൂസ് II എൻജിനീയറിങ് കോളേജിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ദർശന എസ്. ബാബു നയിക്കും.

ഗൗരി എസ് (നിർമ്മല കോളേജ്, മൂവാറ്റുപുഴ), അനശ്വര വിനോദ് (ശ്രീനാരായണ ഗുരു കോളേജ്, ചേലന്നൂർ, കോഴിക്കോട്), മുഹമ്മദ് ലിയാൻ പി (യൂണിവേഴ്‌സിറ്റി കോളേജ് തിരുവനന്തപുരം), സൂര്യലാൽ എൻ പി (കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കോഴിക്കോട്), അഖിൽ രാജൻ (എൻ എസ് എസ് ഹിന്ദു കോളേജ്, ചങ്ങനാശേരി), ദേവിക മേനോൻ (കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, ചേലക്കര), അരുന്ധതി നമ്പ്യാർ (ഗവ.ലോ കോളേജ്, എറണാകുളം), അഞ്ചന കെ മോഹൻ (ടി കെ എം കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കൊല്ലം), പി തരുൺ കുമാർ (വിദ്യാ അക്കാദമി ഓഫ് സയൻസ് & ടെക്‌നോളജി, തൃശ്ശൂർ), സജിൻ കബീർ (ഗവ. ആർട്ട്‌സ് കോളേജ്, തിരുവനന്തപുരം) എന്നീ വിദ്യാർത്ഥികളാണ് പരേഡിൽ പങ്കെടുക്കുന്നത്.

ഒരു മാസം ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക്ക്ദിന പരേഡ് ക്യാമ്പിനായി ടിമംഗങ്ങൾ യാത്ര തിരിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു, സ്റ്റേറ്റ് എൻ.എസ്.എസ് ഓഫീസർ ഡോ.അൻസർ ആർ.എൻ, എൻ.എസ്.എസ് റീജിയണൽ ഡയറക്ടർ ജി. ശ്രീധർ എന്നിവർ കേരള ടീമിന് യാത്രഅയപ്പ് നൽകി. സംസ്ഥാന നാഷണൽ സർവ്വീസ് സ്‌കീമിന്റെ പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമാണ് ഇത്തവണ 11 പേർക്ക് റിപ്പബ്ലിക്ക് ദിന പരേഡിൽ സെലക്ഷൻ ലഭിച്ചത് എന്ന് ഡോ.അൻസർ പറഞ്ഞു. സംസ്ഥാനത്തെ 4 ലക്ഷം വോളന്റിയർമാരിൽ നിന്നാണ് 10 വോളന്റിയർമാരെ റിപ്പബ്ലിക്ക്ദിന പരേഡിലേക്ക് തെരെഞ്ഞെടുത്തത്.