കാര്‍ഷിക സമൃദ്ധിയില്‍ വിജയഗാഥ തീര്‍ക്കാനൊരുങ്ങി തളിക്കുളം

post

കണ്ണൂർ: തളിക്കുളം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ വീട്ടുപരിസരത്ത് വിഷരഹിത അടുക്കളത്തോട്ടങ്ങൾ ഒരുക്കുന്ന പദ്ധതിക്ക് തുടക്കമായി. ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുത്ത നൂറ് കുടുംബങ്ങൾക്ക് പച്ചക്കറിത്തൈ വിതരണം ചെയ്തു. ആവശ്യമുള്ള പച്ചക്കറികള്‍ വീട്ടില്‍ തന്നെ ഉല്‍പാദിപ്പിക്കാന്‍ പ്രാപ്തരാക്കുക, വിഷരഹിത ജൈവപച്ചക്കറി കൃഷി വ്യാപിപ്പിക്കുക എന്നിവയാണ് ലക്ഷ്യം.

തളിക്കുളം ഗ്രാമപഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം 1,50,000 രൂപ ചെലവിൽ പതിനായിരം ഞാലിപ്പൂവൻ, നേന്ത്രവാഴ കന്നുകൾ വിതരണം ചെയ്തു. ഒരു ഗുണഭോക്താവിന് 10 ഞാലിപ്പൂവനും 10 നേന്ത്രവാഴക്കന്നും വീതം 500 വീടുകളിലേക്ക് വിതരണം നടത്തി.