22 ശബരിമല റോഡുകൾ കൂടി നവീകരിക്കും; 170 കോടി രൂപ അനുവദിച്ചു

post

ശബരിമല തീർത്ഥാടനം കൂടുതൽ സുഗമമാക്കാൻ 22 റോഡുകൾ ആധുനിക നിലവാരത്തിൽ നവീകരിക്കുന്നു. ഇതിനായി പൊതുമരാമത്ത് വകുപ്പ് 170 കോടി രൂപ അനുവദിച്ചു. തീർത്ഥാടന കാലം ആരംഭിക്കും മുൻപ് തന്നെ റോഡുകൾ നല്ല നിലവാരത്തിൽ പ്രവൃത്തി പൂർത്തീകരിക്കാൻ ആവശ്യമായ ഇടപെടൽ നടത്തിയിരുന്നു. 

സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ യോഗം ചേർന്നും ദിവസങ്ങളെടുത്ത് റോഡിലൂടെയാകെ നേരിട്ട് സഞ്ചരിച്ചും പ്രവൃത്തികൾ വിലയിരുത്തിയിരുന്നു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഓരോ വർഷവും എത്തുന്ന ലക്ഷക്കണക്കിന് തീർത്ഥാടകർക്ക് സുഗമമായ ഗതാഗത സൗകര്യം ഉറപ്പാക്കാൻ റോഡുകൾ ആധുനിക നിലവാരത്തിൽ നവീകരിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് അറിയിച്ചു.