കുഷ്ഠരോഗ നിർണയത്തിനായി 'അശ്വമേധം' ആരംഭിച്ചു

post

തുടക്കം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിൽ നിന്ന്

കുഷ്ഠരോഗ ബാധിതരെ ഗൃഹസന്ദർശനത്തിലൂടെ കണ്ടെത്തി ചികിത്സിച്ച് കുഷ്ഠരോഗം പൂർണമായും നിർമാർജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് നടക്കുന്ന അഞ്ചാം ഘട്ട 'അശ്വമേധം' പ്രചാരണ പരിപാടിക്ക് ജില്ലയിൽ തുടക്കം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന മഞ്ജു സുജിത്തിന്റെ തൃക്കൊടിത്താനത്തെ വീട്ടിൽ നടത്തിയ പരിശോധനയോടെയാണു തുടക്കം കുറിച്ചത്. പരിശോധനാസംഘത്തിന് ഡെപ്യൂട്ടി ഡി.എം.ഒ: ഡോ: പി.എൻ വിദ്യാധരൻ നേതൃത്വം നൽകി.

കുഷ്ഠരോഗം പൂർണമായും ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമാണ്. ജനുവരി 31 വരെ 14 ദിവസം കൊണ്ട് ജില്ലയിലെ എല്ലാ വീടുകളും ആശാപ്രവർത്തകരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ച് കുടുംബാംഗങ്ങങ്ങളുടെ തൊലിപ്പുറത്തെ പാടുകൾ പരിശോധിച്ച് ഡോക്ടർമാർക്ക് റിപ്പോർട്ട് നൽകും. സംശയകരമായ പാടുകൾ ഡോക്ടർമാർ പരിശോധിച്ച് ആവശ്യമായ ചികിത്സ നൽകും.