ബസ് കാത്തിരിപ്പ് കേന്ദ്രം ശുചീകരിച്ചു

post

പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജ് എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇടുക്കി സിവില്‍ സ്റ്റേഷന്‍ ബസ് കാത്തിരിപ്പ് കേന്ദ്രം ശുചീകരിച്ചു. ഐ എച്ച് ആര്‍ ഡി യുടെ സംസ്ഥാനതലത്തില്‍ നടത്തുന്ന ടെക്നോ കള്‍ച്ചറല്‍ എന്റര്‍പ്രെനെരിയല്‍ ടെക്ഫെസ്റ്റ് (' ഐ എച്ച് ആര്‍ ഡി തരംഗ് 23 ') പ്രചാരണത്തിന്റെ ഭാഗമായിയാണ് ശുചീകരണം നടത്തിയത്. കട്ടപ്പനയില്‍ നിന്നും തൊടുപുഴയിലേക്കും, തൊടുപുഴയില്‍ നിന്നും കട്ടപ്പനക്കും പോകുന്ന ബസുകള്‍ നിര്‍ത്തുന്ന കാത്തിരിപ്പുകേന്ദ്രമാണ് വൃത്തിയാക്കിയത്.