ലൈഫ് പദ്ധതി: 12 വീടുകളുടെ താക്കോല്‍ദാനം നടന്നു

post

കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് മേക്കളപ്പാറയിലെ ഗോത്രവര്‍ഗ വിഭാഗക്കാരായ 12 കുടുംബങ്ങള്‍ക്ക് ലൈഫ് ഭവന പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ദാനം എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ നിര്‍വഹിച്ചു. മേക്കളപ്പാറയിലെ കാരക്കാട് കോളനിയില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന അധ്യക്ഷയായി.

പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 1,80,000 രൂപയും ഹഡ്‌കോയില്‍ നിന്നും ലോണ്‍ എടുത്ത 2,20,000 രൂപയും ലൈഫ് ഭവന പദ്ധതിയിലെ രണ്ട് ലക്ഷവും ചേര്‍ത്ത് ആറ് ലക്ഷം രൂപയാണ് ഭവന നിര്‍മ്മാണത്തിന് വിനിയോഗിച്ചത്. 500 ചതുരശ്ര അടിയില്‍ രണ്ട് കിടപ്പുമുറി, ഒരു സിറ്റൗട്ട്, ഹാള്‍, അടുക്കള, അനുബന്ധ ശുചിമുറി ഉള്‍പ്പടെയാണ് വീട് നിര്‍മ്മിച്ചിട്ടുള്ളത്.