മികച്ച ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ പുരസ്‌കാരം ആലപ്പുഴയ്ക്ക്

post

ആലപ്പുഴ: ആധാര്‍- വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതില്‍ മികച്ച നേട്ടം കൈവരിച്ച ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ല കളക്ടറെ സംസ്ഥാനത്തെ മികച്ച ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായി തിരഞ്ഞെടുത്തു. ജനുവരി 25ന് രാവിലെ 11-ന് തിരുവനന്തപുരം ഹയസിന്ത് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്നും ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ പുരസ്‌കാരം ഏറ്റുവാങ്ങും.