ചേലൊത്ത ചേര്‍ത്തല- സമ്പൂര്‍ണ ശുചിത്വ പദവിയില്‍ കുളത്രക്കാട്

post

ആലപ്പുഴ: ചേര്‍ത്തല നഗരത്തെ മാലിന്യമുക്തമാക്കാനുള്ള തീവ്ര യജ്ഞത്തിന്റെ ഭാഗമായി നഗരസഭ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന 'ചേലൊത്ത ചേര്‍ത്തല' പരിപാടിയില്‍ സമ്പൂര്‍ണ ശുചിത്വ പദവി കൈവരിച്ച നാലാമത്തെ വാര്‍ഡായി കുളത്രക്കാടിനെ (വാര്‍ഡ്-എട്ട് ) പ്രഖ്യാപിച്ചു.കുളത്രക്കാട് എസ്.എന്‍.ഡി.പി.ക്ക് സമീപം നടന്ന ചടങ്ങില്‍ എ.എം. ആരിഫ് എം.പി സമ്പൂര്‍ണ ശുചിത്വ വാര്‍ഡ് പ്രഖ്യാപനം നിര്‍വഹിച്ചു.

ജൈവ മാലിന്യ സംസ്‌കരണത്തിനായി മുഴുവന്‍ വീടുകളിലും ബയോ ബിന്നുകള്‍ സ്ഥാപിച്ചും അജൈവ മാലിന്യ സംസ്‌കരണത്തിനായി മുഴുവന്‍ വീടുകളെയും ഹരിതകര്‍മ്മ സേന അംഗത്വമെടുപ്പിച്ചുമാണ് നഗരസഭാധ്യക്ഷയുടെ വാര്‍ഡ് കൂടിയായ എട്ടാം വാര്‍ഡ് സമ്പൂര്‍ണ്ണ ഖരമാലിന്യ ശുചിത്വ വാര്‍ഡായി മാറിയത്. 32, 24, അഞ്ച് എന്നീ വാര്‍ഡുകളെ ഇതിന് മുന്‍പ് സമ്പൂര്‍ണ ശുചിത്വ വാര്‍ഡായി പ്രഖ്യാപിച്ചിരുന്നു.