28ന് ജലവിതരണം മുടങ്ങും

post

തിരുവനന്തപുരം : അരുവിക്കരയിലെ 110 കെ വി സബ് സ്റ്റേഷനില്‍ അറ്റകുറ്റ പണികളോടനുബന്ധിച്ച് അരുവിക്കരയിലെ ശുദ്ധജല വിതരണ ശാലകളിൽ നിന്നുള്ള പമ്പിങ് നിർത്തി വയ്ക്കുന്നതിനാൽ 28/01/2023 രാവിലെ 7.30 മണി മുതൽ രാത്രി 12 മണി വരെ തിരുവനന്തപുരം നഗരസഭ പരിധിയിൽ പൂർണമായും കല്ലിയൂർ, കരകുളം, അരുവിക്കര പഞ്ചായത്തുകളിൽ ഭാഗികമായും ജലവിതരണം തടസ്സപ്പെടുന്നതാണ്. ഉപഭോക്താക്കൾ ഇതൊരറിയിപ്പായി കണക്കാക്കി ആവശ്യമായ മുന്‍ കരുതലുകള്‍ സ്വീകരിച്ച് സഹകരിക്കണമെന്ന് കേരള വാട്ടര്‍ അതോറിറ്റി പബ്ലിക് ഹെല്‍ത്ത് ഡിവിഷന്‍ (നോര്‍ത്ത്) എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.