റിപ്പബ്ലിക് ദിനം: മന്ത്രി എം.ബി രാജേഷ് ദേശീയപതാക ഉയര്‍ത്തും

post

ആഘോഷപരിപാടികള്‍ കോട്ടമൈതാനത്ത് രാവിലെ ഒന്‍പതിന് തുടങ്ങും

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കോട്ടമൈതാനത്ത്  ജനുവരി 26ന് രാവിലെ ഒന്‍പതിന് നടക്കുന്ന പരിപാടിയില്‍ തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ദേശീയപതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിക്കും. പരിപാടിയില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് എന്നിവര്‍ പങ്കെടുക്കും. ചിറ്റൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ജെ. മാത്യു പരേഡ് ചുമതല വഹിക്കും.

പരേഡില്‍ 30 പ്ലറ്റൂണ്‍സ് അണിനിരക്കും. കേരള പോലീസ് സെക്കന്‍ഡ് ബറ്റാലിയന്‍, ജില്ലാ ഹെഡ്കോര്‍ട്ട് ക്യാമ്പ്, ലോക്കല്‍ പോലീസ്, വനിതാ പോലീസ്, എക്സൈസ്, ഫയര്‍ഫോഴ്സ്, ഫോറസ്റ്റ് പുരുഷ-വനിത വിഭാഗം, ഫയര്‍ഫോഴ്സ് സെല്‍ഫ് ഡിഫന്‍സ്, എന്‍.സി.സി, എസ്.പി.സി, ജൂനിയര്‍ റെഡ് ക്രോസ്, സ്‌കൗട്ട്, ഗൈഡ്സ്, ബാന്‍ഡ് എന്നിങ്ങനെ 30 പ്ലറ്റൂണ്‍സാണ് അണിനിരക്കുന്നത്. തുടര്‍ന്ന് മലമ്പുഴ നവോദയ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും ഉണ്ടാകും.